ഒഡിഷ : ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ക്യപ്ടനായി മിഡ്ഫീൽഡർ ശാലിമ ടെറ്റെയെ തിരഞ്ഞെടുത്തു. ഈ മാസം ബെൽജിയത്തിലും ഇംഗ്ളണ്ടിലും എഫ്.ഐ.എച്ച് പ്രൊ ലീഗ് കളിക്കുന്ന 24 അംഗ ടീമിനെ ശാലിമ നയിക്കും. നവ്നീത് കൗറാണ് വൈസ് ക്യാപ്ടൻ. ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിലും അതിന് ശേഷം നടന്ന പ്രൊ ലീഗ് മത്സരങ്ങളിലും നയിച്ച ഗോൾ കീപ്പർ സവിത പൂനിയയ്ക്ക് പകരമാണ് ശാലിമ നായികയായത്. ഇന്ത്യയ്ക്ക് ഒളിമ്പിക് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല. സവിത ഗോൾ കീപ്പറായി തുടരും.