ബാറ്റിംഗിന് അവസരം ലഭിക്കാതെ സജന
സിൽഹത്ത് : ബംഗ്ളാദേശിന് എതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലും വിജയം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അഞ്ചുമത്സര പരമ്പരയിൽ 3-0ത്തിന് മുന്നിലെത്തി. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് നിശ്ചിത 20 ഓവറിൽ 117/8 എന്ന സ്കോർ ഉയർത്തിയപ്പോൾ ഒൻപത് പന്തുകൾ ശേഷിക്കവേ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ ജയം. ചേസിംഗിൽ ഷെഫാലി വെർമ്മ (51) അർദ്ധസെഞ്ച്വറിയും സ്മൃതി മാന്ഥന 47 റൺസും നേടി. മലയാളി താരം സജന സജീവൻ മൂന്ന് മത്സരങ്ങളിലും പ്ളേയിംഗ് ഇലവനിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും ബാറ്റുചെയ്യാൻ അവസരം ലഭിച്ചില്ല.