myg
കണ്ണൂർ മൈജി ഫ്യൂച്ചർ ഷോറൂം നാളെ പ്രവർത്തനമാരംഭിക്കും

തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം
കണ്ണൂർ: തെക്കേ ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് ഷോറൂം നെറ്റ്വർക്കായ മൈജിയുടെ ബാഹുബലി ഷോറൂം മൈജി ഫ്യൂച്ചർ കണ്ണൂർ താണയിൽ നാളെ പ്രവർത്തനം ആരംഭിക്കും. 5 നിലകളിലായി കണ്ണൂർ - കോഴിക്കോട് റോഡിൽ താണയിൽ ക്രിസ്റ്റൽ പ്ലാസ ബിൽഡിംഗി​ലാണ് സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ഷോറൂം ഒരുക്കി​യി​രി​ക്കുന്നത്. നാളെ രാവിലെ 10 ന് സിനിമാതാരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ എന്നിവർ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. 10,000 സ്‌ക്വയർ ഫീറ്റി​ൽ വലിയ പാർക്കിംഗ് ഏരിയയാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്.

ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി ഫ്യൂച്ചർ ഒരുക്കി​യി​രി​ക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്‌കൗണ്ടുകൾ മുതൽ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന മൈജിയുടെ ആകർഷകമായ ബോൾ ഗെയിം, പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും സ്‌പെഷ്യൽ ഗി്ര്രഫുകൾ, ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ, നിരവധി ഉദ്ഘാടന ഓഫറുകൾ, സ്‌പെഷ്യൽ വിലക്കുറവ് എന്നിവ സ്വന്തമാക്കാം .