ipl

പഞ്ചാബ് കിംഗ്സ് ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചു

ചെന്നൈ : ഈ സീസണിലെ അഞ്ചാം തോൽവി വഴങ്ങി ചെന്നൈ സൂപ്പർ കിംഗ്സ്. കഴിഞ്ഞ ദിവസം സൂപ്പർ കിംഗ്സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സാണ് ധോണിയേയും കൂട്ടരെയും ഏഴുവിക്കറ്റിന് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ 162 റൺസ് നേടിയപ്പോൾ പഞ്ചാബ് മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 17.5 ഓവറിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു.

നായകൻ റുതുരാജ് ഗേയ്‌ക്ക്‌വാദ് (48പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ്),അജിങ്ക്യ രഹാനെ (29), സമീർ റിസ്‌വി (21) എന്നിവരുടെ പൊരുതലാണ് ചെന്നൈയെ 162ലെത്തിച്ചത്. മൊയീൻ അലി 15 റൺസും ധോണി 14 റൺസും നേടി. മറുപടിക്കിറങ്ങിയ പഞ്ചാബിനായി ജോണി ബെയർസ്റ്റോ (46), റിലീ റൂസോ (43),ശശാങ്ക് സിംഗ് (26*), നായകൻ സാം കറാൻ (25*) എന്നിവർ കസറിയതോടെയാണ് 13 പന്തുകൾ ബാക്കിനിൽക്കേ ലക്ഷ്യത്തിലെത്തിയത്.നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളർ ഹർപ്രീത് ബ്രാറാണ് മാൻ ഒഫ് ദ മാച്ചായത്. അടുത്തടുത്ത പന്തുകളിൽ രഹാനെയേയും ശിവം ദുബെയേയും (0) പുറത്താക്കിയത് ബ്രാറാണ്.

10 മത്സരങ്ങളിൽ നിന്ന് പത്തുപോയിന്റായ ചെന്നൈ സൂപ്പർ കിംഗ്സ് പോയിന്റ് പട്ടികയിൽ നാലാമതാണ്. 10 മത്സരങ്ങളിൽ നാലാം വിജയവുമായി എട്ടുപോയിന്റിലുള്ള പഞ്ചാബ് ഏഴാമതാണ്.

പോയിന്റ് നില

( ടീം,ക​​​​​​​ളി,​​​​​​​ജ​​​​​​​യം,​​​​​​​തോ​​​​​​​ൽ​​​​​​​വി​​​​​​​ ,​​​പോ​​​​​​​യി​​​​​​​ന്റ് ​​​​​​​ക്ര​​​​​​​മ​​​​​​​ത്തി​​​​​​​ൽ​​​​​​​ )
രാ​​​​​​​ജ​​​​​​​സ്ഥാ​​​ൻ​​​ 9​​​​​​​-8-1​​​-16
കൊ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത​​​ 9​​​​​​​-6​​​​​​​-3​​​​​​​-12

ല​​​​​​​ക്നൗ​​​ 10​​​​​​​-6​​​​​​​-4​​​-12
ചെ​​​​​​​ന്നൈ ​​​ 10​​​​​​​-5-5​​​-10
ഹൈ​​​​​​​ദ​​​​​​​രാ​​​​​​​ബാ​​​​​​​ദ് 9​​​​​​​-5-4​​​-10
ഡ​​​​​​​ൽ​​​​​​​ഹി​​​ 11-5​​​​​​​-6​​​​​​​-10

പ​​​​​​​ഞ്ചാ​​​​​​​ബ് 10​​​​​​​-4​​​​​​​-6​​​​​​​-8
ഗു​​​​​​​ജ​​​​​​​റാ​​​​​​​ത്ത് 10-4​​​​​​​-6​​​​​​​-8
മും​​​​​​​ബ​​​​​​​യ് 10​​​​​​​-3​​​​​​​-7​​​​​​​-6
ബെം​​​​​​​ഗ​​​​​​​ളു​​​​​​​രു​​​ 10​​​​​​​-3-7​​​​​​​-6

ഇന്നലത്തെ മത്സരത്തിന്റെ ഫലം വരുന്നതിന് മുന്നേയുള്ള നില

ഇന്നത്തെ മത്സരം

മുംബയ് Vs കൊൽക്കത്ത

7.30 pm മുതൽ