pic

ഹോനിയാര: തെക്കൻ പസഫിക് സമുദ്രത്തിലെ ദ്വീപായ സോളമൻ ഐലൻഡ്സിൽ ചൈനീസ് അനുകൂലിയായ ജെറമിയ മാനേലിനെ ( 56 ) പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ഇന്നലെ പാർലമെന്റിൽ നടന്ന തിരഞ്ഞെടുപ്പിൽ 31 വോട്ടുകളോടെയാണ് മുൻ വിദേശകാര്യ മന്ത്രിയായ ജെറമിയയെ തിരഞ്ഞെടുത്തത്.

എതിരാളി മാത്യു വെയ്‌ലിന് 18 വോട്ട് ലഭിച്ചു. ചൈനയുമായി അടുത്ത സഹകരണം തുടരുമെന്ന് ജെറമിയ പറഞ്ഞു. കഴിഞ്ഞ മാസമാണ് സോളമൻ ഐലൻഡ്സിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. 50 അംഗ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ചേർന്നാണ് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. നൂറുകണക്കിന് ചെറുദ്വീപുകൾ ചേർന്ന സോളമൻ ഐലൻഡ്സിൽ ഏകദേശം 7,00,000 പേരാണ് ജീവിക്കുന്നത്.