diyakrishna

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകർ ഉണ്ട്. അഹാന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആദ്യ പ്രണയത്തിന്റെയും അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് അനുകൂലിച്ചതിന്റെ പേരിലും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് ദിയ കൃഷ്ണ.

അടുത്തിടെ ഓസി എന്ന വിളിപ്പേരുള്ള ദിയ ഏതാനും മാസങ്ങൾക്കു മുൻപ് താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. അടുത്ത സുഹൃത്തായ അശ്വിൻ ഗണേശുമായാണ് ദിയ പ്രണയത്തിലായത്. ഇരുവരും ഒരുമിച്ച് പോകുന്ന യാത്രങ്ങളുടെ ചിത്രങ്ങളും ഷോപ്പിംഗ് വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലാണ്.

അശ്വിൻ തന്നെ പ്രപ്പോസ് ചെയ്ത വീഡിയോയും പങ്കുവച്ചിരുന്നു. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സമൂഹ മാദ്ധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിതയാകുമെന്ന് വെളിപ്പെടുത്തുകയാണ് ദിയ. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് '2024 സെപ്തംബർ' എന്ന് ദിയ കുറിച്ചു. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ദിയയുടെ വെളിപ്പെടുത്തൽ.

'കണ്ണമ്മ' എന്നാണ് ഇതിന് അശ്വിന്റെ കമന്റ്. വൈകാതെ 'മിസിസ് കണ്ണമ്മ' ആകുമെന്നാണ് ദിയയുടെ മറുകമന്റ്. ഇരുവരുടെയും വിവാഹമാണോ അതോ നിശ്ചയമാണോ സെപ്തംബറിൽ എന്നാണ് ആരാധകർ തിരക്കുന്നത്. ചേച്ചി അഹാനയ്ക്ക് മുൻപ് ദിയയുടെ വിവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. പോസ്റ്റ് വെെറലാകുന്നുണ്ട്. നിരവധി ആരാധകരും നടി സ്വാസികയും ആശംസകൾ അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Diya Krishna (@_diyakrishna_)