കോട്ടയം : കോട്ടയം വാകത്താനത്ത് അന്യസംസ്ഥാന തൊഴിലാളിയെ അതിദാരുണമായി കൊലപ്പെടുത്തി, അസം സ്വദേശിയായ ലേമാൻ കിസ്ക് എന്ന 19കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 27നാണ് കൊലപാതകം നടന്നത്. ലേമാനെ സിമന്റ് മിക്സർ മെഷീനിലിട്ട് പാണ്ടിദുരൈ സ്വിച്ച് ഓൺ ആക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാലിന്യക്കുഴിയിലേക്ക് മാറ്റി. അസ്വാഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും പൊലീസ് അറിയിച്ചു.