ദിവസവും കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും മെത്തയിൽ ചെലവഴിക്കുന്നവരാണ് നമ്മൾ. നല്ല ആരോഗ്യത്തിന് നല്ല ഉറക്കവും വിശ്രമവും ആവശ്യമാണ്. നാം കിടക്കുന്ന സ്ഥലം ശരിയല്ലെങ്കിൽ ചിലപ്പോൾ ഉറക്കവും ശരിയായി എന്നുവരില്ല. മെത്തയുടെ കാര്യവും അങ്ങനെ തന്നെ. മെത്ത ശരിയല്ലെങ്കില്‍ അത് ഉറക്കത്തിന് പലപ്പോഴും തടസവും അസൗകര്യവും ഉണ്ടാക്കുന്നു.
ചിലർ കട്ടിയുള്ള മെത്തയില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു, മറ്റുള്ളവരാകട്ടെ അല്പം കൂടി സോഫ്‌ടായ മെത്തയാണ് ആഗ്രഹിക്കുന്നത്. . ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഒരു മെത്ത വാങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മെത്ത കേടുപാടില്ലാതെ സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
നിങ്ങള്‍ എല്ലാ രാത്രിയും ഒരേ പൊസിഷനില്‍ ഉറങ്ങുകയാണെങ്കില്‍ അത് നിങ്ങളുടെ മെത്തയെയും ബാധിക്കും, അതിനാൽ മെത്ത ഇടക്കിടെയെങ്കിലും ഒന്ന് മറിച്ചിടേണ്ടതാണ്. ചുരുങ്ങിയത് മൂന്ന് മാസത്തിലൊരിക്കല്‍ മെത്ത മറിച്ചിട്ടാല്‍ നിങ്ങള്‍ക്കും ഒരു ഫ്രഷ്‌നസ് ലഭിക്കും. .
പലപ്പോഴും പൊടിപടലങ്ങള്‍, ചര്‍മ്മത്തിലെ മൃത കോശങ്ങള്‍, വിയര്‍പ്പ് എന്നിങ്ങനെ പല വസ്തുക്കളും മെത്തയില്‍ ഉണ്ടായേക്കാം. എന്നാല്‍ കിടക്കുമ്പോൾ കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാം. കൂടാതെ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും ഇത് കാരണമാകും. ഇതൊഴിവാക്കാനുള്ള എളുപ്പവഴി മെത്ത പ്രൊട്ടക്ടര്‍ ഉപയോഗിക്കുക എന്നതാണ്. ഇത് നിങ്ങളുടെ മെത്തയില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.
മെത്ത എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇത് നിങ്ങളുടെ മെത്ത വളരെക്കാലം നിലനില്‍ക്കുന്നതിന് സഹായിക്കും. മൂന്ന് മാസം കൂടുമ്പോള്‍ മെത്ത വൃത്തിയാക്കേണ്ടതാണ്. മെത്ത വൃത്തിയാക്കുമ്പോൾ കുറച്ച് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
കുട്ടികള്‍ കിടക്കയില്‍ കയറി ചാടുന്നതും മറ്റും മെത്തയുടെ സ്പ്രിംഗിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. കാരണം ഇവ ചാടാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടില്ല, നിങ്ങളുടെ മെത്തയിലെ സ്പ്രിംഗുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍, അത് നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കില്ല.
പലപ്പോഴും കര്‍ട്ടനുകളും ജനലുകളും തുറന്നിടുന്നതും മറ്റും നല്ലതാണ്. എന്നാല്‍ അധികം പൊടിപടലങ്ങള്‍ കയറാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്പൊ ടിപടലങ്ങള്‍ അകത്തേക്ക് കടക്കാതിരിക്കാന്‍ നെറ്റ് ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു വിന്‍ഡോ ചെറുതായി തുറന്നിടുക. അങ്ങനെ, നിങ്ങളുടെ മെത്തയ്ക്കും ശ്വസിക്കാന്‍ കഴിയും. ഇത് മെത്തയുടെ പുഴുകിയ മണം ഇല്ലാതാക്കുന്നതിന് സഹായിക്കും.
കിടക്ക കഴുകാത്തത് മുന്‍പ് പറഞ്ഞത് പോലെ പൊടിപടലങ്ങള്‍, ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ അല്ലെങ്കില്‍ വിയര്‍പ്പ് എന്നിവ നിങ്ങളുടെ മെത്തയില്‍ എളുപ്പത്തില്‍ വരുന്നതിനുള്ള സാധ്യതയുണ്ട്. ഒരു മെത്ത പ്രൊട്ടക്ടര്‍ ഉപയോഗിച്ചും നിങ്ങളുടെ ബെഡ് ലിനന്‍ പതിവായി മാറ്റുന്നതിലൂടെയും ഇതിന് പരിഹാരം കാണാവുന്നതാണ്.