
കാളികാവ്: ഒരേ വീട്ടു വളപ്പിൽ നിന്ന് രണ്ടാംതവണയും രാജവെമ്പാലയെ പിടികൂടി.കാളികാവ്
ഉദരംപൊയിൽ സ്‌കൂളിന് സമീപത്തെ ഞാറക്കാടൻ ഇസ്ഹാക്കിന്റെ വീട്ടു വളപ്പിൽ നിന്നാണ് പിടികൂടിയത്.
മുഹമ്മദ് റഷാദും ആമിർ സുഹൈലും ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ സുരക്ഷിതമായി വനപാലകർക്ക് കൈമാറി. സ്‌നേക് റസ്‌ക്യു ഫോഴ്സ് അംഗംങ്ങളാണ് റഷാദും സഹായി ആമിർ സുഹൈലും സാഹസികമായിട്ടാണ് പടവിന്റെ ഉള്ളിൽ നിന്ന് പാമ്പിനെ പിടികൂടിയത്.
ആറ് മാസം മുമ്പാണ് ഇതേ സ്ഥലത്ത് വെച്ച് റഷാദും ആമിറും ചേർന്ന് മറ്റൊരു രാജവെമ്പാലയെ പിടികൂടിയത്. പുല്ലങ്കോട് മലവാരത്തിന് താഴ്‌വാരമായതിനാലാണ് വനത്തിൽ നിന്ന് രാജ വെമ്പാല ഉൾപ്പടെയുള്ള പാമ്പുകൾ ഈ പ്രദേശത്ത് എത്തുന്നത്.
ബുധനാഴ്ച വൈകുന്നേരമാണ് പാമ്പിനെ പിടികൂടിയത്.കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനഞ്ചോളം രാജവെമ്പാലകളും അമ്പതിലേറെ മൂർഖൻ പാമ്പുകളേയും ഈ സംഘം പിടികൂടി വനപാലകർക്ക് കൈമാറിയിട്ടുണ്ട്.