കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കുന്ന് കുളനട എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. വീടിനോട് ചേർന്ന പറമ്പിൽ അണലി കുഞ്ഞുങ്ങളെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്.

vav-suresh

ഒരു കുഞ്ഞിനെ കണ്ട ഉടൻ നാട്ടുകാർ കൊന്നു,അപ്പോൾ വിറകുകൾക്ക് അടിയിൽ തള്ള അണലി. ഇപ്പോൾ അണലികൾ പ്രസവിക്കുന്ന സമയമാണ്. അണലി പ്രസവിച്ചാൽ കുറഞ്ഞത്‌ മുപ്പതിനും, നാൽപ്പതിനും ഇടയിൽ കുഞ്ഞുങ്ങൾ കാണും.

വാവാ സുരേഷ് സ്ഥലത്ത് എത്തിയതും വീണ്ടു ഒരു അണലി കുഞ്ഞിനെ കണ്ടു, വാവ നേരെ അങ്ങോട്ടേക്ക് ഓടി, അതിനെ പിടികൂടി. അണലി കുഞ്ഞുങ്ങൾ ഏറെ അപകടകാരികളാണ്. അത് മാത്രമല്ല പറമ്പ് മുഴുവൻ കരിയില കൊണ്ട് മൂടികിടക്കുകയാണ്,അതിനാൽ ഓരോ ചുവടും വയ്ക്കുന്നത് സൂക്ഷിച്ചു വേണം. കാണുക പറമ്പിൽ നിന്ന് അണലികുഞ്ഞുങ്ങളെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...