green-shade

കടുത്ത ചൂടും വെയിലുമാണ് ഇപ്പോൾ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നം. ഉ​ഷ്ണ​ത​രം​ഗ​വും​ ​സൂ​ര്യാ​ഘാ​തവും ​മൂ​ലം​ ​കേരളത്തിൽ ​മ​ര​ണ​ങ്ങ​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ ​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ചിരുന്നു.​ ​ ഈ വെയിലിൽ അപ്പോൾ ട്രാഫിക് സിഗ്നൽ കാത്ത് നിൽക്കുന്ന സാധാരണക്കാരുടെ അവസ്ഥ പറയാനുണ്ടോ?. അതും ഇരുചക്ര വാഹനങ്ങളിൽ ആണെങ്കിൽ പിന്നെ പറയേണ്ട. ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പുതുച്ചേരി പൊതുമരാമത്ത് വകുപ്പ്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്.

'Indian Tech & Infra' എന്ന എക്സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുതുച്ചേരി എസ് വി പട്ടേൽ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ നാല് ഭാഗത്തും റോഡിന് മുകളിലായി പച്ച നിറത്തിലുള്ള വല കെട്ടിയിരിക്കുന്നു. ഇത് ആ ഭാഗത്ത് തണൽ തരുന്നതിനാൽ ഇവിടെ വാഹനം നിർത്തി കാത്തുനിൽക്കാൻ ജനങ്ങൾക്ക് കഴിയും. ഇതിനോടകം തന്നെ ഏകദേശം പതിനാല് ലക്ഷം പേരാണ് വീഡിയോ കണ്ടത്.

സർക്കാരിന് ഏറെ പ്രശംസകളും ലഭിക്കുന്നുണ്ട്. 'പുതുച്ചേരി പിഡബ്ല്യുഡിയുടെ നല്ല സംരംഭം' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരിനോടും ഇത് കണ്ട് പഠിക്കാൻ പലരും കമന്റിൽ പറയുന്നു. ചിലർ പിഡബ്ല്യുഡിയ്ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്.

Good initiative by Pondicherry PWD. 👏

(📹-@Jayaram9942Blr) pic.twitter.com/OhED19Lfug

— Indian Tech & Infra (@IndianTechGuide) May 2, 2024