photo

നെയ്യാറ്റിൻകര: നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം ശിക്ഷയും 50000/ രൂപ പിഴയും നെയ്യാറ്റിൻകര അതിവേഗ കോടതി (പോക്സോ ) ജഡ്ജ്.കെ.വിദ്യാധരൻ വിധിച്ചു. കോട്ടുകാൽ അടിമലത്തുറ മേലെ പുറമ്പോക്ക് പുരയിടത്തിൽ ക്രിസ്തു ദാസിനെയാണ് ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നുപോയ 4 വയസുള്ള പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീ‌ഡിപ്പിച്ചതിനാണ് ശിക്ഷ. വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്വേഷിച്ചത് സമ്പത്ത് കെ.എൽ, പ്രജേഷ് ശശി എന്നീ ഉദ്യോഗസ്ഥരാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട കെ.എസ്. സന്തോഷ്‌ കുമാർ ഹാജരായി.