baby

കുട്ടികളുടെ പല തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പാട്ട് പാടുന്നത്, നൃത്തം ചെയ്യുന്നത് തുടങ്ങി മുതിർന്നവരെ പോലെ പാചകം ചെയ്യുന്ന വീഡിയോ വരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, നടക്കാൻ പോലും അറിയാത്ത ഒരു കുഞ്ഞ് നൃത്തം ചെയ്‌താലോ? ചിന്തിക്കാൻ പോലും കഴിയുന്നില്ലല്ലേ. എന്നാൽ, സത്യമാണ്. 'ഗുഡ് മോണിംഗ് അമേരിക്ക' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവന്നിട്ടുള്ളത്.

ഈ വീഡിയോ ഇപ്പോൾ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക് തുടങ്ങി എല്ലാ സമൂഹമാദ്ധ്യമങ്ങളിലും ലക്ഷക്കണക്കിന് വ്യൂസ് നേടിക്കൊണ്ടിരിക്കുകയാണ്. വീഡിയോയിലെ കുഞ്ഞ് മിടുക്കന്റെ ഓരോ സ്റ്റെപ്പുകളെപ്പറ്റിയും നിരവധി കമന്റുകളാണ് വരുന്നത്. 'ക്യൂട്ട് ബേബി, അവന് നടക്കാൻ അറിയുമോ?, എന്ത് ഭംഗിയാണ് കുഞ്ഞിന്റെ ഡാൻസ് കാണാൻ, വൈബ്, അവൻ ആഘോഷിക്കുകയാണ്' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.

കുട്ടിയുടെ കൂടുതൽ വീഡിയോകൾ പോസ്റ്റ് ചെയ്യണമെന്നും ചിലർ പറഞ്ഞിട്ടുണ്ട്. വെറും സെക്കൻഡുകൾ കൊണ്ട് ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയം കവർന്നിരിക്കുകയാണ് ഈ കുഞ്ഞ് മിടുക്കൻ.