s

കൊൽക്കത്ത: തിരഞ്ഞെടുപ്പ് റാലിക്കിടെ നൃത്തം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും. പ്രചാരണത്തിലെ ഏറ്റവും രസകരമായ അനുഭവം എന്ന് പറഞ്ഞാണ് മഹുവ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ചത്. നദിയ ജില്ലയിലെ തെഹട്ടിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മമത. ഇരുവരും സ്ത്രീകൾക്കൊപ്പം കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുകയായിരുന്നു. കഴി‌ഞ്ഞയാഴ്ച മാൾഡയിൽ പ്രാദേശിക കലാകാരന്മാർക്കൊപ്പം മമത ബംഗാളി നാടോടി പാട്ടിന് നൃത്തം ചെയ്തിരുന്നു. കൃഷ്ണനഗർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥിയാണ് മഹുമ മൊയ്ത്ര.