മേപ്പാടി: ഭാര്യയെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിലായി. നെടുമ്പാല പുല്ലത്ത് വീട്ടിൽ എ.പി. അഷറഫ് (50) നെയാണ് എസ്.ഐ പി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മകളുടെ വിവാഹം അനുവാദം കൂടാതെ നടത്തിയെന്ന് ആരോപിച്ച് വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ച ശേഷം മുങ്ങുകയായിരുന്നു. മലപ്പുറം കോട്ടക്കലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാർച്ച് എട്ടിനായിരുന്നു സംഭവം. ഭാര്യയുടെ വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയും ചാക്കിൽ കരുതിയിരുന്ന കത്തികൊണ്ട് ഷോൾഡറിൽ മുറിവേൽ പ്പിക്കുകയുമായിരുന്നു. തടയാൻ ശ്രമിച്ച മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്.സി.പി.ഒമാരായ സുനിൽ, ഷമീർ, സി.പി.ഒ വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.