ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾക്കും 3 മാസം പ്രായമുള്ള പേരക്കുട്ടിക്കും ദാരുണാന്ത്യം. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഒന്റേറിയോയിലായിരുന്നു സംഭവം. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല.
എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഒരു മദ്യവിൽപ്പന ശാലയിൽ കവർച്ച നടത്തിയ ശേഷം പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതികളാണ് വാനിലുണ്ടായിരുന്നത്. സംഘത്തിലെ ഒരാളും അപകടത്തിൽ മരിച്ചു.