കൊച്ചി: പൊതു തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ദേശീയ ജനാധിപത്യ കക്ഷിയുടെ സാദ്ധ്യതകൾ സംബന്ധിച്ച ആശങ്കകൾ ഓഹരി വിപണിയിൽ കനത്ത വില്പന സമ്മർദ്ദം സൃഷ്ടിച്ചു. തുടക്കത്തിൽ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് കനത്ത തകർച്ചിലേക്ക് നീങ്ങുകയായിരുന്നു. സെൻസെക്‌സ് 734 പോയിന്റ് നഷ്ടത്തോടെ 73,878.15ൽ അവസാനിച്ചു. നിഫ്റ്റി 172.35 പോയിന്റ് ഇടിഞ്ഞ് 22,475.80ൽ എത്തി. ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് പ്രധാനമായും തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എൽ ആൻഡ് ടി, മാരുതി സുസുക്കി, റിലയൻസ് ഇൻഡസ്ട്രീസ്, നെസ്‌ലെ, ഭാരതി എയർടെൽ എന്നിവയാണ് പ്രധാനമായും നഷ്ടം നേരിട്ടത്.