രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കി വിജയിച്ച സ്വകാര്യ ട്രെയിൻ സംവിധാനം ഇപ്പോഴിതാ കേരളത്തിലേക്കും. ജൂൺ നാലിന് ട്രെയിനിന്റെ കന്നി സർവീസും പ്രഖ്യാപിച്ചു. വിനോദസഞ്ചാരികൾക്കായിട്ടാണ് സ്വകാര്യ ട്രെയിൻ അവതരിപ്പിക്കുന്നത്. കൊച്ചി ആസ്ഥാനമായ പ്രിൻസി ട്രാവൽസ് ആണ് ടൂർ സർവീസിന് പിന്നിൽ പ്രവർത്തിക്കുക.