wedding

ഹിന്ദു വിവാഹനിയമ പ്രകാരം ചടങ്ങുകൾ നിർബന്ധമെന്ന് വിധിച്ച് സുപ്രീംകോടതി. ആചാരപരമായ ചടങ്ങുകളില്ലാതെ വെറും രജിസ്‌ട്രേഷൻ മാത്രമായി നടത്തുന്ന വിവാഹത്തിന് നിയമസാധുതയില്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. രജിസ്‌ട്രേഷൻ നടത്തി കിട്ടുന്ന വിവാഹ സർട്ടിഫിക്കറ്ര് നിയമപരമല്ല. വിവാഹചടങ്ങ് സംസ്‌കാരത്തിന്റെ ഭാഗമാണ്. അത് കർശനമായും, മതപരമായും പാലിക്കണം.