rohit

ദുബായ്: ഇന്റ‌ർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രസിദ്ധീകരിച്ച വാർഷിക റാങ്കിംഗിൽ ഏകദിനത്തിലും ട്വന്റി-20യിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിറുത്തിയപ്പോൾ ടെസ്റ്റിൽ ഇന്ത്യയെ മറികടന്ന് ഓസ്ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കി. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് 124 പോയിന്റാണുള്ളത്. ഇന്ത്യയ്ക്ക് 120 പോയിന്റും. മൂന്നാം സ്ഥാനത്തുള്ല ഇംഗ്ലണ്ടിന് 105 പോയിന്റും. ഏകദിനത്തിൽ 122ഉം ട്വന്റി-20യിൽ 262ഉം പോയിന്റുകൾ നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ട് ഫോർമാറ്റിലും ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. ഏകദിനത്തിൽ അയ‌ർലൻഡ് സിംബാബ്‌വെയെ മറികടന്ന് 11-ാം സ്ഥാനത്തെത്തി.ട്വന്റി-20യിൽ സ്കോട്ട്‌ലൻഡ് സിംബാബ്‌വെയെ മറികടന്ന് 12-ാം സ്ഥാനത്തെത്തി.