ഇന്നാണ് താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായത്. പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളെ കൂടാതെ സുരേഷ് ഗോപിയും ഭാര്യ രാധികയും പങ്കെടുത്തു. രാവിലെ 6.15നായിരുന്നു മുഹൂർത്തം.
ശേഷം രാവിലെ 10.30 മുതൽ തൃശൂർ ഹയാത്ത് ഹോട്ടലിൽ വച്ച് വിവാഹ റിസപ്ഷൻ നടത്തിയിരുന്നു. നിരവധി താരങ്ങളാണ് ഇവിടെ എത്തിയത്. കുടുംബസമേതമാണ് നടൻ ദിലീപ് ചടങ്ങിൽ പങ്കെടുത്തത്. ഭാര്യ കാവ്യാ മാധവൻ മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവരുടെ വീഡിയോയും ചിത്രങ്ങളും വെെറലാണ്.
ഇതിനിടെ ഒരാൾ കാവ്യാ മാധവനോട് കാവ്യാ ചേച്ചി പുതിയ സിനിമയിൽ വരാൻ സാദ്ധ്യതയുണ്ടോയെന്ന് ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മകളെ നോക്കുന്ന തിരക്കിലാണോയെന്ന് ചോദിക്കുമ്പോൾ അതെയെന്നും കാവ്യ പറയുന്നു. 'INDIAN CINEMA GALLERY' എന്ന യൂട്യൂബ് ചാനലിനോടാണ് കാവ്യാ പ്രതികരിച്ചത്. വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്. വീഡിയോയിൽ കാവ്യയുടെ കെെപിടിച്ച് നടക്കുന്ന മഹാലക്ഷ്മിയെയും കാണാം.
കഴിഞ്ഞ ഡിസംബർ ഒൻപതിനായിരുന്നു നവനീതിന്റെയും മാളവികയുടെയും വിവാഹ നിശ്ചയം നടന്നത്. കൂർഗ് ജില്ലയിലെ മടിക്കേരിയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.