d

നീന എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ നടിയാണ് ദീപ്തി സതി. അറിയപ്പെടുന്ന മോഡൽ കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും ദീപ്തി സതി സജീവമാണ്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്.

ചുവപ്പ് നിറത്തിലുള്ള സാരിയിൽ ബ്ലൗസ്‌ലെസ് ലുക്കിലാണ് ഫോട്ടോഷൂട്ടിൽ ദീപ്തി എത്തുന്നത്. ആഭരണങ്ങളും ധരിച്ചിട്ടില്ല. സിമ്പിൾ മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. വിഷ്ണു സന്തോഷ് ആണ് ഫോട്ടോഗ്രാഫർ. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്ക് വച്ചതിന് പിന്നാലെ വൻവിമ‌ർശനങ്ങളാണ് നേരിടുന്നത്. അതേസമയം നിരവധി പേർ അഭിനന്ദന കമന്റുകളുമായും രംഗത്തുണ്ട്. വാരണാസിയിൽ ഗംഗാ നദിയുടെ പരിസര പ്രദേശങ്ങളിൽ വച്ചാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

View this post on Instagram

A post shared by moonchild (@deeptisati)

View this post on Instagram

A post shared by moonchild (@deeptisati)

മുംബയ് സ്വഗേശിയായ ദീപ്തി സതി മലയാളത്തിന് പുറനേ കന്നട,​ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുള്ളിക്കാരൻ സ്റ്റാറാ,​ സോളോ,​ ലവകുശ എന്നീ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. 'താനാരാ' എന്ന ചിത്രമാണ് ദീപ്തി അഭിനയിക്കുന്ന പുതിയ ചിത്രം. വിഷ്ണു ഉണ്ണിക്കൃഷ്ണൻ,​ ഷൈൻ ടോം ചാക്കോ,​ അജുവർഗീസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. റാഫി തിരക്കഥ ഒരുക്കുന്ന ചിത്രം ഹരിദാസാണ് സംവിധാനം ചെയ്യുന്നത് .

View this post on Instagram

A post shared by moonchild (@deeptisati)