police

പത്തനംതിട്ട: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പെട്ടിയിലാണ് സംഭവം. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഭാര്യ ഖുല്‍സു ബീവി (85) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരുടേയും മൃതദേഹങ്ങള്‍ക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹൈദ്രോസ് ആക്രിപെറുക്കി വിറ്റാണ് ജീവിക്കുന്നത്. ഇവര്‍ക്ക് മക്കളില്ല.