starc


മും​ബ​യ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 24 റൺസിന് മുംബയ്‌ ഇന്ത്യൻസിനെ കീഴടക്കി പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.അതേസമയം തോൽവിയോടെ മുംബയ് ഇന്ത്യൻസിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചുവെന്ന് പറയാം. വാങ്കഡെയിൽ 12 വർഷത്തിന് ശേഷമാണ് കൊൽക്കത്ത ഒരു മത്സരം ജയിക്കുന്നത്.

ഇരുടീമിന്റെയും ബൗള‌ർമാർ മികച്ച് നിന്ന മത്സരത്തിൽ ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് 19.5 ഓവറിൽ​ 169​ ​റ​ൺ​സി​ന് ​ഓ​ൾ​ഔ​ട്ടായി.​ മറുപടിക്കിറങ്ങിയ മുംബയ് 18.5 ഓവറിൽ 145 റൺസിന് ഓൾഔട്ടാവുകയായിരുന്നു. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാലും നരെയ്ൻ, വരുൺ ചക്രവർത്തി, ആന്ദ്രേ റസ്സൽ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. 19-ാം ഓവറിൽ സ്റ്റാർക്ക് 3 വിക്കറ്റ് വീഴ്ത്തി.

അർദ്ധ സെഞ്ച്വറി നേടിയ സൂര്യ കുമാ‌ർ യാദവിന് (56) മാത്രമാണ് മുംബയ് ബാറ്റർമാരിൽ പൊരുതാനായുള്ളൂ. ടിം ഡേവിഡ് (24) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമ്മ (11), ഇഷാൻ കിഷൻ(13), നമൻ ധിർ (11), തിലക് വർമ്മ (4), ക്യാപ്ടൻ ഹാർദിക് (1) എന്നിവരെല്ലാം നിരാശപ്പെടുത്തി.

നേരത്തേ 3​ ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി​യ​ ​നു​വാ​ൻ​ ​തു​ഷാ​ര​യും​ ​ജ​സ്‌​പ്രീ​ത് ​ബും​റ​യും​ ​മും​ബ​യ്ക്കാ​യി​ ​മി​ക​ച്ച​ ​ബൗ​ളിം​ഗ് ​കാ​ഴ്ച​വ​ച്ചു.​ ​ക്യാ​പ്ട​ൻ​ ​ഹ​ർ​ദി​ക് ​ര​ണ്ടും​ ​പി​യൂ​ഷ് 1​ ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി.​ ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ തരങ്ങളിൽ രണ്ടാമതെത്താനും (184) പിയൂഷിനായി. ​വ​മ്പ​ന​ടി​ക്കാ​രാ​യ​ ​കൊ​ൽ​ക്ക​ത്ത​ ​ബാ​റ്റിം​ഗ് ​നി​ര​യി​ലെ​ ​മു​ന​നി​ര​ക്കാ​രെ​ ​ഇ​ന്ന​ലെ​ ​മും​ബ​യ് ​സ​മ​ർ​ത്ഥ​മാ​യി​ ​ത​ള​ച്ചു.​ ​വെടിക്കെട്ട് ഓപ്പണർ​ ​ഫി​ൽ​ ​സാ​ൾ​ട്ടി​നെ​ ​(5)​ ​ഒന്നാം ​ഓ​വ​റി​ൽ​ ​ത​ന്നെ​ ​പു​റ​ത്താ​ക്കി​യ​ ​തു​ഷാ​ര​ ​ ആ​ദ്യ​ ​ഓ​വ​ർ​ ​ത​നി​ക്ക് ​ന​ൽ​കി​യ​ ​ഹാ​ർ​ദി​കി​ന്റെ​ ​തീ​രു​മാ​നം​ ​ശ​രി​വ​ച്ചു.​ ​ത​ന്റെ​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​ര​ഘു​വം​ശി​യേ​യും​ ​(13​),​ ​തു​ഷാ​ര​ ​മ​ട​ക്കി.​ ​ഒ​രു​ഘ​ട്ട​ത്തി​ൽ​ 57​/5​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്ന​ ​കൊ​ൽ​ക്ക​ത്ത​യെ​ ​വ​ൻ​ത​ക​ർ​ച്ച​യി​ൽ​ ​നി​ന്ന് ​ര​ക്ഷി​ച്ച​ത് ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രും​ ​(70​),​ ​ഇം​പാ​ക്ട് ​പ്ലെ​യ​‌​ർ​ ​മ​നീ​ഷ് ​പാ​ണ്ഡേ​യു​മാ​ണ് ​(42​).​ ​വെ​ങ്കി​ടേ​ഷി​നും​ ​മ​നീ​ഷി​നും​ ​ര​ഘു​വം​ശി​ക്കു​മ​ല്ലാ​തെ​ ​മ​റ്റാ​ർ​ക്കും​ ​ര​ണ്ട​ക്കം​ ​ക​ട​ക്കാ​നാ​യി​ല്ല.