d

കൊച്ചി: മിൽമ എറണാകുളം മേഖലാ യൂണിയന് കീഴിൽ മൂന്നാറിൽ സ്ഥിതി ചെയ്യുന്ന വർഗീസ് കുര്യൻ ട്രെയിനിംഗ് സെന്ററിൽ ക്ഷീരസംഘം പ്രസിഡന്റുമാർ, ജീവനക്കാർ, സഹകരണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവർക്കായി പരിശീലന പരിപാടികൾക്കും താമസത്തിനുമുള്ള സൗകര്യവും ഒരുക്കി. 100 പേർക്ക് ഒരേസമയം പങ്കെടുക്കാൻ കഴിയുന്ന കോൺഫറൻസ് ഹാളും അനുബന്ധ സൗകര്യങ്ങളുമാണ് ട്രെയിനിംഗ് സെന്ററിലുള്ളതെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു.

നാല് മുറികളുള്ള ആറ് കോട്ടേജുകളാണ് താമസത്തിനായി തയ്യാറാക്കിയത്

. കോട്ടേജുകൾ താമസകൗര്യത്തിനായി ലഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മേഖലാ യൂണിയൻ ഹെഡ് ഓഫീസിലെ എച്ച്.ആർ വിഭാഗത്തിൽ നേരിട്ടോ, തപാൽ മുഖേനയോ രേഖാമൂലം അറിയിക്കണം. വിവരങ്ങൾക്കായി രാവിലെ 10 മുതൽ വൈകിട്ട് 5 വരെ 04843502432, 3502433 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

അനുബന്ധരേഖകൾ സഹിതം മുൻകൂട്ടി ബുക്ക് ചെയ്യുന്ന ബന്ധപ്പെട്ട വിഭാഗത്തിലുള്ളവർക്കാണ് കോട്ടേജുകളും, ട്രെയിനിംഗ് ഹാളും അനുവദിക്കുന്നത്. ഒരു കോട്ടേജിന് പ്രതിദിനം 2,000 രൂപ സർവീസ് ചാർജ് മാത്രമാണ് ഈടാക്കുന്നത്. സർക്കാർ ഏജൻസികൾക്ക് സഹകരണമേഖലയിലും പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നതിന് കോൺഫറൻസ് ഹാളും അനുബന്ധ ഉപകരണങ്ങളും പ്രതിദിനം 5000 രൂപ സർവീസ് ചാർജ് ഈടാക്കി അനുവദിക്കുമെന്ന് എം.ടി.ജയൻ പറഞ്ഞു.