ഇടുക്കി: വിനോദസഞ്ചാരികളുമായി പോയ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 17 പേർക്ക് പരിക്ക്. അടിമാലിക്ക് സമീപം തോക്കുപാറയിൽ വച്ചാണ് അപകടം സംഭവിച്ചത്. തിരുച്ചിറപ്പളളിയിൽ നിന്നും തൃശൂരിലേക്ക് വിനോദ സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അപകട സമയത്ത് തോക്കുപാറയിലൂടെ പോയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം മൂന്നാറിൽ തങ്ങിയ ഇവർ തൃശൂരിലേക്ക് പോകുകയായിരുന്നു.