meenakshi

ചലച്ചിത്ര താരങ്ങളായ ജയറാം, പാർവതി ദമ്പതികളുടെ മകൾ മാളവിക കഴിഞ്ഞദിവസം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ വിവാഹിതയായിരുന്നു. പാലക്കാട് നെന്മാറ സ്വദേശി കീഴേപ്പാട്ട് ഗിരീഷിന്റെയും ചക്കിങ്ങൽ വത്സയുടെയും മകൻ നവനീതാണ് വരൻ. താലികെട്ട് ചടങ്ങിനുശേഷം പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സാരിയിൽ തിളങ്ങിയ മീനാക്ഷിയുടെ മേക്കോവർ ഏവരെയും ഞെട്ടിച്ചിരുന്നു.

ദിലീപിനും കാവ്യയ്ക്കും അനുജത്തി മഹാലക്ഷ്‌മിക്കുമൊപ്പമാണ് മീനാക്ഷി വിവാഹസത്‌കാരത്തിൽ പങ്കെടുക്കാനെത്തിയത്. മാളവികയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്. ചെറുപ്പം മുതൽ തുടരുന്ന സൗഹൃദമാണെന്ന് ചില അഭിമുഖങ്ങളിൽ മാളവിക വ്യക്തമാക്കിയിരുന്നു.

ഗോൾഡൻ നിറമുള്ള സാരിയുടുത്ത് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയത്. ഗോൾഡൻ നിറമുള്ള സ്ളീവ് ലെസ് ബ്ളൗസാണ് ഇതിനൊപ്പം അണിഞ്ഞത്. ഫ്ളോറൽ പ്രിന്റുകളുള്ള സാരിയിൽ ബോർഡറിൽ മുത്തുകൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. മിനിമൽ ആന്റ് ന്യൂഡ് മേക്കപ്പിൽ വളരെ സിംപിൾ ലുക്കും തോന്നിക്കുന്നുണ്ടായിരുന്നു. ഗോൾഡൻ നിറത്തിലെ സ്റ്റഡ് കമ്മലും ചോക്കറുമാണ് സാരിക്കൊപ്പം മീനാക്ഷി അണിഞ്ഞത്. മുടി പിന്നിയിട്ട് നിറയെ മുല്ലപ്പൂവും താരപുത്രി ചൂടിയിരുന്നു. മീനാക്ഷിയുടെ മേക്കോവർ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.

View this post on Instagram

A post shared by IndianCinemaGallery (@indiancinemagallery_official)

View this post on Instagram

A post shared by Meenakshi (@i.meenakshidileep)