തിരുവനന്തപുരം : കേരള ഗവൺമെന്റ് നഴ്സസ് ആൻഡ് പബ്ളിക് ഹെൽത്ത് നഴ്സസ് വെൽഫെയർ ഫണ്ടിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 12വരെ നഴ്സസ് വാരാഘോഷം സംഘടിപ്പിക്കും. ഇന്ന് രാവിലെ 9ന് ഗവ.നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നഴ്സിംഗ് സർവീസ് അഡിഷണൽ ഡയറക്ടർ ബീന അദ്ധ്യക്ഷതവഹിക്കും. നടൻ മധുപാൽ മുഖ്യാതിഥിയായിരിക്കും.നഴ്സിംഗ് ദിനമായ 12ന് വൈകിട്ട് 4ന് പാളയം എ.കെ.ജി ഹാളിൽ നടക്കുന്ന സമാപന സമ്മേളനം ചീഫ് സെക്രട്ടറി വി.വേണു ഉദ്ഘാടനം ചെയ്യും.എ.ഡി.ജി.പി എം.ആർ.അജിത് കുമാർ തുടങ്ങിയവർ പങ്കെടുക്കും.എസ്.എസ്.ഹമീദ്,​ബീന,​ജയശ്രീ.പി.കുഞ്ഞച്ചൻ,​നിഷാ ഹമീദ്,​ടി.സുബ്രഹ്മണ്യൻ,​അജു സാം വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.