p

മെഡിക്കൽ യു.ജി പ്രവേശന പരീക്ഷയായ 'നീറ്റ് ' (NEET) ഇന്ന് ഉച്ചതിരിഞ്ഞ് 2 മുതൽ 5.20 വരെ നടക്കും. ഇന്ത്യയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ എഴുതുന്ന എൻട്രൻസ് പരീക്ഷകളിലൊന്നായ നീറ്റിന് 24 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 557 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലുമായാണ് ഇത്തവണ പരീക്ഷ. 200 മിനിറ്റ് നീളുന്ന പരീക്ഷയിൽ 4 മാർക്ക് വീതമുള്ള 180 ചോദ്യങ്ങളുണ്ട്. ആകെ 720 മാർക്ക്. രാജ്യത്തെ 706 മെഡിക്കൽ കോളേജുകളിലായി (സർക്കാർ/സ്വകാര്യ മേഖലയിൽ) 109145 എംബി.ബി.എസ് സീറ്റുകളും 28088 ബി.ഡി.എസ് സീറ്റുകളുമുണ്ട്. ആയുർവേദ മെഡിക്കൽ ബിരുദം, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനവും നീറ്റ് എൻട്രൻസിന്റെ അടിസ്ഥാനത്തിലാണ്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖകളിലൊന്നും (ആധാർ, പാസ്‌പോർട്ട് തുടങ്ങിയവ) നിർബന്ധമാണ്. ഒ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്താനുള്ള കറുപ്പ് ബോൾപോയിന്റ് പേന പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററിൽനിന്ന് ലഭിക്കും. പരീക്ഷാ ഹാളിൽ അനുവദിക്കുന്നതും ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ സംബന്ധിച്ച നിർദ്ദേശം അഡ്മിറ്റ് കാർഡിന്റെ 3,4 പേജുകളിൽ നൽകിയിട്ടുണ്ട്. ഡ്രസ് കോഡ്, പാദരക്ഷ എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.

പ്ര​ധാ​ന​ ​നി​ർ​ദ്ദേ​ശ​ങ്ങൾ
1.​ ​പ​രീ​ക്ഷാ​ ​സെ​ന്റ​റി​ൽ​ ​എ​ത്താ​നു​ള്ള​ ​സ​മ​യം​ ​ കൃ​ത്യ​മാ​യി​ ​പാ​ലി​ക്കു​ക.
2.​ 1.30​ന് ​പ​രീ​ക്ഷാ​ ​സെ​ന്റ​ർ​ ​ഗേ​റ്റ് ​അ​ട​യ്ക്കും.​ അ​തി​നാ​ൽ​ ​ട്രാ​ഫി​ക് ​ജാം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​മു​ൻ​കൂ​ട്ടി​ ​ക​ണ്ട് ​നേ​ര​ത്തേ​ ​പ​രീ​ക്ഷാ​ഹാ​ളി​ൽ​ ​എ​ത്താ​ൻ​ ​ശ്ര​മി​ക്കു​ക.
3.​ ​
4.​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡി​നൊ​പ്പം​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള​ ​ഫോ​ട്ടോ​ ​പ​തി​ച്ച​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡ് ​കൂ​ടി​ ​ക​രു​ത​ണം​ ​(​ഉ​ദാ​:​ ​ആ​ധാ​ർ​ ​കാ​ർ​ഡ്,​ ​പാ​ൻ​കാ​ർ​ഡ്,​ ​പാ​സ്പോ​ർ​ട്ട് ​തു​ട​ങ്ങി​യ​വ​).​ ​കൂ​ടാ​തെ​ ​പോ​സ്റ്റ് ​കാ​ർ​ഡ് ​സൈ​സ് ​ഫോ​ട്ടോ,​ ​ര​ണ്ട് ​പാ​സ്പോ​ർ​ട്ട് ​സൈ​സ് ​ഫോ​ട്ടോ​ ​എ​ന്നി​വ​യും​ ​കൈ​വ​ശം​ ​വ​യ്ക്കു​ക.
ഡ്ര​സ് ​കോ​ഡ്
​ഇ​ളം​ക​ള​ർ​ ​പാ​ന്റ്സും​ ​ഹാ​ഫ് ​സ്ളീ​വ് ​ഷ​ർ​ട്ടു​മാ​ണ് ​അ​ഭി​ല​ഷ​ണീ​യം.​ ​മെ​റ്റ​ൽ​ ​ഘ​ടി​പ്പി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഷൂ​സ്/​ ​കാ​ൽ​ ​മു​ഴു​വ​നാ​യി​ ​മ​റ​യു​ന്ന​ ​പാ​ദ​ര​ക്ഷ​ ​ഒ​ഴി​വാ​ക്ക​ണം.​ ​സാ​ൻ​ഡ​ൽ​/​ ​സ്ലി​പ്പ​ർ​ ​ഉ​പ​യോ​ഗി​ക്കാം.​ ​ത​ല​യി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ക്ലി​പ്പ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​സം​ബ​ന്ധി​ച്ച​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​യി​ ​വാ​യി​ച്ചു​ ​മ​ന​സി​ലാ​ക്കു​ക. സു​താ​ര്യ​മാ​യ​ ​കു​പ്പി​യി​ൽ​ ​കു​ടി​വെ​ള്ളം​ ​കൊ​ണ്ടു​പോ​കാം.​ ​എ.ഐ ക്യാമറയുടെ നിരീക്ഷണത്തിലാണ് ഓരോ പരീക്ഷാഹാളും എന്ന് എൻ.ടി.എ വ്യക്തമാക്കിയിട്ടുണ്ട്.

10, 12 സി.ബി.എസ്.ഇ പരീക്ഷാഫലം മേയ് 20ന് ശേഷം

സി.ബി.എസ്.ഇ 10, 12ാം ക്ലാസ് പരീക്ഷാഫലങ്ങൾ മേയ് 20ന് ശേഷമേ പ്രസിദ്ധപ്പെടുത്തൂ എന്ന് സി.ബി.എസ്.ഇ ബോർഡ് httpa://cbscresults.nic.in/ എന്ന വെബ്‌സൈറ്റിലൂടെ അറിയിച്ചു. സി.ബി.എസ്.ഇ പരീക്ഷാ ഫലം മേയ് അഞ്ചിനു മുമ്പ് പ്രസിദ്ധപ്പെടുത്തുമെന്ന് സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ബോർഡ് ഔദ്യോഗിക വിശദീകരണക്കുറിപ്പ് ഇറക്കിയത്. കഴിഞ്ഞ വർഷം മേയ് 12നാണ് ഫലം പ്രസിദ്ധീകരിച്ചത്.

ബി.​എ​സ്‌​സി​ ​അ​ഗ്രി​ക്ക​ൾ​ച്ച​ർ​ ​@​അ​മൃ​ത​ ​യൂ​ണി​വേ​ഴ്‌​സി​റ്റി
അ​മൃ​ത​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​കോ​യ​മ്പ​ത്തൂ​രി​ലു​ള്ള​ ​സ്കൂ​ൾ​ ​ഒ​ഫ് ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​സ​യ​ൻ​സി​ൽ​ ​നാ​ലു​വ​ർ​ഷ​ ​ബി.​എ​സ്‌​സി​ ​ഓ​ണേ​ഴ്‌​സ് ​ഇ​ൻ​ ​അ​ഗ്രി​ക​ൾ​ച്ച​ർ​ ​പ്രോ​ഗ്രാ​മി​ന് ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​ഇ​ന്റ​ർ​നെ​റ്റ് ​ഒ​ഫ് ​തിം​ഗ്സ് ,​ ​നൂ​ത​ന​ ​കാ​ർ​ഷി​ക​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ൾ​ ​എ​ന്നി​വ​ ​സി​ല​ബ​സ്സി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​പ​ഠി​ച്ചി​റ​ങ്ങു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ക​ച്ച​ ​പ്ലേ​സ്‌​മെ​ന്റും​ ​ല​ഭി​ക്കും.​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സെ​ല​ക്ഷ​ൻ.​മേ​യ് 18,​ 19​ ​തീ​യ​തി​ക​ളി​ലാ​ണ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.​ 13​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​w​w​w.​a​m​r​i​t​a.​e​d​u​/​a​g​r​i​c​u​l​t​u​re

പു​തു​ക്കി​യ​ ​പ​രീ​ക്ഷാ​ ​സി​ല​ബ​സ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പു​തു​ക്കി​യ​ ​സി​ല​ബ​സി​ൽ​ ​എ​സ് .​സി.​ഇ.​ആ​ർ.​ടി​ ​ഒ​ഴി​വാ​ക്കി​യ​ ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ 2024​-25​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​സി​ല​ബ​സി​ൽ​ ​നി​ന്നും​ ​നീ​ക്കം​ ​ചെ​യ്ത് ​പു​തു​ക്കി​യ​ ​സി​ല​ബ​സ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​സ​ന്ദ​ർ​ശി​ക്കു​ക.​ ​ഫോ​ൺ​:​ 0471​ 2525300