arvinder-singh-lovely

ന്യൂഡൽഹി: ഡൽഹി മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‌ലി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തിൽ ബിജെപി ആസ്ഥാനത്ത് വച്ചാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ഏപ്രിൽ 28നാണ് അദ്ദേഹം കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വച്ചത്. ആംആദ്മി പാർട്ടിയുമായി കോൺഗ്രസ് സഖ്യം ചേർന്നതടക്കം നിരവധി കാരണങ്ങൾ നിരത്തിയാണ് അരവിന്ദർ സിംഗ് ലവ്‌ലി പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് രാജിക്കത്തയച്ചത്.

ബിജെപിയിൽ ചേരില്ലെന്നാണ് രാജിക്ക് പിന്നാലെ അദ്ദേഹം അറിയിച്ചത്. അരവിന്ദർ സിംഗ് ലവ്‌ലിയോടൊപ്പം മുൻ കോൺഗ്രസ് എംഎൽഎമാരായ നസീബ് സിംഗ്, നീരജ് ബസോയ, രാജ്കുമാർ ചൗഹാൻ, യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ അമിത് മാലിക് എന്നിവരും ബിജെപിയിൽ ചേർന്നു.