s

തിരുവനന്തപുരം: റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായി എ.എസ് സ്‌മിത തിരഞ്ഞെടുക്കപ്പെട്ടു. വാരണാസിയിൽ നടന്ന റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ തിരഞ്ഞെടുപ്പിലാണ് ദക്ഷിണേന്ത്യയിൽ നിന്ന് കോട്ടയം കാഞ്ഞിരമറ്റം സ്വദേശി എ.എസ് സ്‌മിത കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. സീനിയർ, സബ്‌ജൂനിയർ ദേശീയ റസ്‌ലിംഗ് മത്സരങ്ങളിൽ വെള്ളിയും വെങ്കലവും നേടിയിട്ടുള്ള സ്‌മിത കേരളത്തിലെ ആദ്യത്തെ എൻ.ഐ.എസ് ക്വാളിഫൈഡ് വനിതാ റസ്‌ലിംഗ് കോച്ചാണ്. ഗോവ ദേശീയ ഗെയിംസിലും തമിഴ്നാട്ടിൽ നടന്ന സൗത്ത് ഇന്ത്യ റസ്‌ലിംഗ് മത്സരത്തിലും പൂനെയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലും കേരള വനിതാ ടീം കോച്ചായിരുന്നു.

ഭർത്താവ് പന്നിയാങ്കൽ പി.ആർ ബിജുമോൻ. അഞ്ജന, അനന്യ,അനാമിക എന്നിവരാണ് മക്കൾ.