കൊല്ലം: വിദ്യാഭ്യാസ മേഖലയിലെ ഉച്ചഭക്ഷണ പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. കേരള പ്രൈവറ്റ് സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹെഡ്മാസ്റ്റർമാരുടെ മേൽ അടിച്ചേൽപ്പിച്ച ടെക്സ്റ്റ് ബുക്ക് ബാദ്ധ്യത ഉൾപ്പെടെയുള്ളവയിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എൻ.കെ പ്രേമ ചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: കെ.കെ.ഉസ്മാൻ വടകര (സംസ്ഥാന പ്രസിഡന്റ്), സുനിൽകുമാർ (സംസ്ഥാന ജനറൽ സെക്രട്ടറി), ജോൺ സെബാസ്റ്റ്യൻ (ട്രഷറർ), ഹമീദ് വി, ബിബിൻ ഭാസ്‌കർ, റെജിമോൻ (വൈസ് പ്രസിഡന്റുമാ‌ർ), റോയ്സ്റ്റ്ൺ, ബി.കെ. ഫൈസൽ, ഷാജി വർഗീസ്(സെക്രട്ടറിമാർ).