ivan

തിരുവനന്തപുരം: ആരാധകരോടും കേരളത്തോടും നന്ദി പറഞ്ഞ് വൈകാരിക കുറിപ്പുമായി കേരള ബ്ലാസ്‌റ്റേഴ്സ് മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്. തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇവാന്റെ പ്രതികരണം. ഇത്തവണത്തെ ഐ.എസ്.എൽ സീസണിൽ ബ്ലാസ്റ്റേഴേസ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സും വുകോമനോവിച്ചും പരസ്പരധാരണയോടെ വേർപിരിഞ്ഞത്. ക്ലബ് മാനേജ്മെന്റിനും സപ്പോർട്ടിംഗ്സ സ്റ്റാഫിനും കളിക്കാർക്കും മഞ്ഞപ്പടയ്ക്കും മാദ്ധ്യമങ്ങൾക്കുമെല്ലാം നന്ദി പറഞ്ഞുള്ള ദീർഘമായ കുറിപ്പാണ് ഇവാൻ പോസ്റ്റ് ചെയ്തത്.

കണ്ണു നിറയാതെ ഈ വാക്കുകൾ എഴുതാൻഎനിക്കാകുന്നില്ല.

ജീവിതത്തിൽ മുന്നോട്ടു പോകാൻ ഇത്തരം തീരുമാനം എടുക്കേണ്ടതായി വന്നേക്കും. കേരളത്തിൽ എത്തിയ നിമിഷം മുതൽ വലിയ ആദരവും സ്‌‌നേഹവും പിന്തുണയുമാണ് എനിക്ക് ലഭിച്ചത്. ഇവിടം ഒരു കുടുംബം പോലെ തോന്നി. എന്റെ കുടുംബത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് തോന്നിപ്പിക്കാതിരുന്നതിന് എല്ലാവരോടും നന്ദി പറയുന്നു. നിങ്ങള്‍ എല്ലാവരും എനിക്ക് കുടുംബമായി, വീടായി. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നഗരങ്ങളും എനിക്ക് വീട് പോലെയായിരുന്നു. എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദിയറിയിക്കുന്നു.

പക്ഷേ എല്ലാത്തിനും ഒടുവില്‍ യാത്ര പറയാന്‍ എനിക്ക് കഴിയില്ലെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. കാരണം ജീവിതത്തില്‍ എവിടെ വച്ചെങ്കിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെന്ന് നമുക്കറിയാം.കേരള ഐ ലവ് യൂ,

എന്നും നിങ്ങളുടെ ഇവാന്‍ ആശാന്‍. - ഇവാൻ കുറിച്ചു.