pic

കാഠ്മണ്ഡു: ഇന്ത്യയുമായി തർക്കം നിലനിൽക്കുന്ന കാലാപാനി, ലിപുലെക്, ലിംപിയാദുര എന്നിവ അടങ്ങുന്ന ഭൂപടം ഉൾക്കൊള്ളുന്ന പുതിയ 100 രൂപ കറൻസി പുറത്തിറക്കാനൊരുങ്ങി നേപ്പാൾ. പ്രധാനമന്ത്രി പുഷ്പകമൽ ദാഹൽ പ്രചണ്ഡയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ കറൻസി അച്ചടിക്കാൻ തീരുമാനമായി. നേപ്പാൾ ഏകപക്ഷീയമായി സ്വീകരിക്കുന്ന നടപടികൾ കൊണ്ട് യാഥാർത്ഥ്യത്തെ മാറ്റാനാകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പ്രതികരിച്ചു.

ഇന്ത്യൻ പ്രദേശങ്ങളായ ഈ മേഖലകളെ ഉൾക്കൊള്ളിച്ചുള്ള രാഷ്ട്രീയ ഭൂപടം 2020ൽ നേപ്പൾ പുറത്തിറക്കിയത് വിവാദമായിരുന്നു. നേപ്പാളിന്റേത് കൃത്രിമ വിപുലീകരണമാണെന്ന് നടപടികളെ എതിർത്ത് ഇന്ത്യ മുമ്പ് പ്രതികരിച്ചിരുന്നു. സിക്കിം,​ പശ്ചിമ ബംഗാൾ,​ ബീഹാർ,​ ഉത്തർ പ്രദേശ്,​ ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ഇന്ത്യയുമായി 1,850 കിലോമീറ്ററിലേറെ അതിർത്തി നേപ്പാൾ പങ്കിടുന്നുണ്ട്.