മൂവാറ്റുപുഴ: കിടപ്പ് രോഗിയായ 84കാരിയെ കഴുത്തറുത്തുകൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. കുളങ്ങാട്ട് പാറയിൽ കത്രിക്കുട്ടിയാണ് (കുഞ്ഞിപ്പെണ്ണ്) കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫാണ് (പാപ്പൂഞ്ഞ് 86) അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് നാടിനെ നടുക്കിയ കൊലപാതകം.
മകൻ ബിജുവിന്റെയും അവിവാഹിതയായ മകൾ ജോളിയുടെയും ഒപ്പമായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്. നിലവിളി കേട്ട് ബിജുവും സഹോദരിയും മുറിയിലെത്തിയപ്പോൾ കത്രിക്കുട്ടിയെ കഴുത്തുമുറിഞ്ഞ് രക്തംവാർന്നൊഴുകുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ബിജു പൊലീസിൽ അറിയിച്ചു. കൊലപാതകത്തിനുശേഷം വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ജോസഫിനെ സമീപത്തുനിന്നു തന്നെ പിടികൂടി. മറ്റുമക്കൾ: ബെന്നി, സെലിൻ, ജെസി. മരുമക്കൾ: ജോൺ, ജോയി, മിനി, ലത.