ഭയങ്കരമായി എൻജോയ് ചെയ്‌തുകൊണ്ട് ചെയ്‌ത സിനിമയാണ് 'പവി കെയർടേക്കർ' എന്ന് നടൻ ദിലീപ്. മൈ ബോസ്, ടൂ കൺട്രീസ്, രാമലീല പോലൊരു സിനിമ തന്നെയാണിതെന്ന് അദ്ദേഹം കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

dileep

ബോഡി ഗാർഡ് എന്ന ചിത്രവുമായി പവി കെയർ ടേക്കറിന് സാമ്യമുണ്ടെന്ന പ്രക്ഷകരുടെ അഭിപ്രായത്തോടും ദിലീപ് പ്രതികരിച്ചു. 'ഇതിനകത്ത് നമ്മളും പ്രേക്ഷകരുമെല്ലാം ഒന്നിച്ചാണ് യാത്ര ചെയ്യുന്നത്. ഭയങ്കര സസ്‌പെൻസ് മെയിന്റെയിൻ ചെയ്യുകയാണ്‌. മറ്റേത് പ്രേക്ഷകർ മാറി നിന്ന് കഥ കാണുകയാണ്. ജനങ്ങൾക്ക് അറിയാലോ.'- ദിലീപ് പറഞ്ഞു.


സിനിമകൾ ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള വിമർശകരെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തോടും ദിലീപ് പ്രതികരിച്ചു. "ഇപ്പോഴല്ല. എനിക്ക് തോന്നുന്നു മിനിമം പത്ത് വർഷമായി ഞാനിത് ശ്രദ്ധിക്കാൻ തുടങ്ങിയിട്ടെന്ന്. അന്ന് സോഷ്യൽ മീഡിയയിൽ ഭയങ്കര അറ്റാക്ക് ചെയ്തതൊന്നും ബാധിച്ചിട്ടില്ല. കാരണം അന്ന്‌ സോഷ്യൽ മീഡിയ അത്ര സജീവമല്ല. അതെല്ലാം അതിന്റെ ഭാഗമായി പോകുന്നുവെന്നല്ലാതെ എന്ത് പറയാനാകും,"- ദിലീപ് പറഞ്ഞു.


തന്റെ സംവിധാനത്തിൽ ഒരു സിനിമ വന്നേക്കാമെന്നും ദിലീപ് വ്യക്തമാക്കി. എന്നാൽ ചിത്രത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.