disha-patani

ആരാധകരെ ആവേശം കൊളളിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന നായികയാണ് ദിഷ പട്ടാനി. അവധിക്കാലം ചെലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് കൂടുതലും വൈറലാകാറുളളത്. ദിഷയുടെ പുതിയ വിശേഷങ്ങളറിയാൻ ലക്ഷകണക്കിന് ആരാധകരാണ് കാത്തിരിക്കുന്നത്. അടുത്തിടെ തായ്‌ലൻഡിൽ അവധിക്കാലം ചെലവഴിച്ച താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

കൂടുതലും സുഹൃത്തുക്കളും നടിമാരുമായ കൃഷ്ണ ഷ്രോഫ്, മൗനി റോയ്, സോനം ബജ്‌വ എന്നിവരോടൊപ്പമാണ് ദിഷ യാത്രകൾ പോകാറുളളത്. എന്നാൽ ഇത്തവണ ആ പതിവ് തെ​റ്റിച്ചാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുളള ബിക്കിനി ധരിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. താരം ബീച്ചിന്റെ സായാഹ്ന സൗന്ദര്യം ആസ്വദിക്കുന്നതും ഈറനണിഞ്ഞ് നിൽക്കുന്നതുമായ ചിത്രങ്ങളാണ് കൂടുതലും. ചിത്രങ്ങളോടൊപ്പം പിങ്ക് നിറത്തിലുളള ഇമോജിയും ഇൻസ്റ്റഗ്രാമിൽ ദിഷ കുറിച്ചിട്ടുണ്ട്.പോസ്റ്റിന് ഇതിനകം തന്നെ 12 ലക്ഷത്തോളം ലൈക്കുകളും നിരവധി പ്രതികരണങ്ങളും ലഭിച്ചുകഴിഞ്ഞിട്ടുണ്ട്.

View this post on Instagram

A post shared by disha patani (paatni) 🦋 (@dishapatani)

പുഷ്‌കർ ഓജ്ഹയും സാഗർ ആമ്പ്രേയും സംവിധാനം ചെയ്ത 'യോദ്ധ' എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ ദിഷ അവതരിപ്പിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ്, ദീപിക പദുക്കോൺ,അമിതാഭ് ബച്ചൻ, കമലഹാസൻ തുടങ്ങിയവ വമ്പൻ താരനിര അണിനിരക്കാൻ പോകുന്ന 'കൽകി 2896എഡി'യാണ് താരത്തിന്റെ പുതിയ ചിത്രം. സൂര്യയും ബോബി ഡിയോളും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രമായ കങ്കുവയിലും ദിഷ അഭിനയിച്ചിട്ടുണ്ട്.