തിരുവനന്തപുരം: മണക്കാട് വലിയപള്ളി ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം.അബ്ദുൾ ഖാദർ,ട്രഷറർ ജെ.മുഹമ്മദ് ഷെരീഫ് എന്നിവർക്കെതിരെയുള്ള വ്യാജ പ്രചാരണത്തിൽ നിയമനടപടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിലൂടെ വീഡിയോ,ഓഡിയോ വഴി വ്യാജ പ്രചാരണം നടത്തിയെന്നാണ് പരാതി. സെയ്ദ് അലി, സനോഫർ,പി.കെ.ഹാഷിം,നൗഷാദ്,പി.സൽമാൻ സാബു,സുധീർ,എസ്.ഷമീർ,എം.സലാം എന്നിവർക്കാണ് അഡ്വ.സുഹാസ് ബാലചന്ദ്രൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.