കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പത്തനാംപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട് കടവിലായിരുന്നു സംഭവം. കുളനട സ്വദേശി നിഖിൽ (20),മഞ്ചളളൂർ സ്വദേശി സുജിൻ(20) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഇരുവരും ബന്ധുക്കളും സുഹൃത്തുക്കളുമാണ്.