ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. ബിന നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിർമ്മല സപ്രെയണ് പാർട്ടി വിട്ടത്.
സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതുറാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ജെ.പി പ്രവേശം. തന്റെ നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിച്ചില്ലെന്ന് സപ്രെ പറഞ്ഞു. കോൺഗ്രസ് ഇപ്പോൾ അധികാരത്തിന് പുറത്താണ്. വികസന ആജണ്ട പാർട്ടിക്കില്ലെന്നും അവർ ആരോപിച്ചു.