vit

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റൂട്ട് ഒഫ് ടെക്‌നോളജി (വി. ഐ. ടി) എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. https://ugresults.vit.ac.in/viteee , www.viac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. വി .ഐ.ടി.യുടെ വെല്ലൂർ, ചെന്നൈ, ആന്ധ്രപ്രദേശ്, ഭോപ്പാൽ കാമ്പസുകളിലേക്കാണ് പ്രവേശനം.
ഒന്നാംഘട്ട കൗൺസലിംഗ് മേയ് ഏഴു മുതൽ 10 വരെയും രണ്ടാം ഘട്ടം 18 മുതൽ 21 വരെയും മു ന്നാംഘട്ടം 29 മുതൽ ജൂൺ ഒന്ന് വരെയും നാലാംഘട്ടം ജൂൺ 29 മുതൽ ജൂൺ ഒന്ന് വരെയും നാലാം ഘട്ടം ജൂൺ ഒൻപത് മുതൽ 12 വരെയും അഞ്ചാം ഘട്ടം ജൂൺ 20 മുതൽ 23 വരെയും നടക്കും. മികച്ച റാങ്കുള്ളവർക്ക് നാല് വർഷത്തെ സ്‌ക്കോളർഷിപ്പ് നൽകും. ഒന്ന് മുതൽ 10 വരെ റാങ്കുകാർ ട്യൂഷൻ ഫീസ് നൽകേണ്ടതില്ല. 11 മുതൽ 50 വരെ റാങ്കുകാർക്ക് 75 ശതമാനവും 51 മുതൽ 100 വരെ 50 ശതമാനവും 101 മുതൽ 500 വരെ റാങ്കുകൾക്ക് 25 ശതമാനവും ട്യൂഷൻ ഫീസിൽ ഇളവ് ലഭിക്കുമെന്നും അധികൃതർ അറി യിച്ചു.