ന്യൂഡൽഹി: രാജ്യത്തെ 95 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. 1,351 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.വോട്ടെടുപ്പ് മണ്ഡലങ്ങൾ ഇങ്ങനെ: ഗുജറാത്ത്(26), കർണാടക(14), മഹാരാഷ്ട്ര(11), ഉത്തർപ്രദേശ്(10), മദ്ധ്യപ്രദേശ്(9), ഛത്തീസ്ഗഢ്(7), ബീഹാർ(5), അസാം(4), പശ്ചിമ ബംഗാൾ(4), ഗോവ(2), ദാദ്ര നഗർ ഹവേലി, ദാമൻ ദിയു(2).ജമ്മു കാശ്മീർ(1).
പ്രധാന സ്ഥാനാർത്ഥികൾ:
ബി.ജെ.പി: അമിത് ഷാ(ഗാന്ധിനഗർ,ഗുജറാത്ത്), ജ്യോതിരാദിത്യ സിന്ധ്യ(ഗുണ,മദ്ധ്യപ്രദേശ്), ശിവരാജ് സിംഗ് ചൗഹാൻ(വിദിഷ,മദ്ധ്യപ്രദേശ്), പ്രഹ്ലാദ് ജോഷി(ധർവാഡ്, കർണാടക), ജഗദീഷ് ഷെട്ടർ(ബെൽഗം, കർണാടക), ബി.വൈ. രാഘവേന്ദ്ര(ശിവമോഗ, കർണാടക)
കോൺഗ്രസ്: ദിഗ്‌വിജയ സിംഗ്(രാജ്ഗഡ്, മദ്ധ്യപ്രദേശ്), ഗീതാ ശിവരാജകുമാർ(ശിവമോഗ, കർണാടക)
എൻ.സി.പി(അജിത് പവാർ): സുനേത്ര പവാർ(ബാരാമതി, മഹാരാഷ്ട്ര)
എൻ.സി.പി(ശരദ്‌പവാർ): സുപ്രിയ സുലേ(ബാരാമതി, മഹാരാഷ്‌ട്ര)
ഡിംപിൾ യാദവ്(എസ്.പി, മെയിൻപുരി യു.പി),
സി.പി.എം: മുഹമ്മദ് സലീം