തിരുവനന്തപുരം: കേരളത്തിൽ നീറ്റ് പരീക്ഷ എഴുതിയത് 1,44,949 പേർ. കർശന പരിശോധനകൾക്കുശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരവരെ മാത്രമായിരുന്നു പ്രവേശനാനുമതി. പരീക്ഷ കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ലെന്നും ഫിസിക്സിനെയും കെമിസ്ട്രിയെയും അപേക്ഷിച്ച് ബയോളജി എളുപ്പമായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഫിസിക്സ് അൽപം പ്രയാസകരമായിരുന്നു.