ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ഫ്രാൻസിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് ഷീയുടെ നീക്കം. അഞ്ചു വർഷത്തിനിടെയുള്ള ഷീയുടെ ആദ്യ യൂറോപ്യൻ സന്ദർശനമാണിത്. ഇന്നലെ ഓർലി വിമാനത്താവളത്തിലെത്തിയ ഷീയെ ഫ്രഞ്ച് പ്രധാനമാന്ത്രി ഗബ്രിയേൽ അറ്റലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് മാക്രോണുമായും യൂറോപ്യൻ കമ്മിഷൻ അദ്ധ്യക്ഷ ഉർസുല വോൻ ഡെർ ലെയ്‌നുമായും വ്യാപാരമടക്കം വിവിധ വിഷയങ്ങളിൽ ഷീ ചർച്ച നടത്തും. ശേഷം സെർബിയ, ഹംഗറി എന്നീ രാജ്യങ്ങളും ഷീ സന്ദർശിക്കും.