accident

കൊച്ചി: സ്‌മാർട്ട് സിറ്റിയിൽ നിർമാണത്തിനിടെ അപകടം. പെയിന്റിംഗിനായി നിർമിച്ച ഇരുമ്പ് ഫ്രെയിം തകർന്നുവീഴുകയായിരുന്നു. സംഭവത്തിൽ ഒരു തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് അഞ്ചുപേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

24 നില കെട്ടിടത്തിന്റെ മിനുക്ക് പണികൾക്കായാണ് ഇരുമ്പ് ഫ്രെയിം നിർമിച്ചത്. ഇതിൽക്കയറിനിന്ന് ജോലി ചെയ്യുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഫ്രെയിം തകർന്നതോടെ തൊഴിലാളികൾ താഴേയ്ക്ക് പതിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെല്ലാം ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ രമിത്, സിക്കന്ദർ, അമാൻ, ബിബൻ സിംഗ്, രാജൻ മുന്ന എന്നിവരാണ് ആശുപത്രിയിൽ കഴിയുന്നത്. അപകടത്തിൽ കൂടുതൽപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.