ഇപ്പോഴത്തെ കാലത്ത് സൗന്ദര്യ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. എന്നാൽ, ജോലിഭാരവും ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളും കാരണം സൗന്ദര്യം സംരക്ഷിക്കാൻ ചിലർക്കെങ്കിലും സമയം കിട്ടാതെ പോകുന്നു. അതിനാൽ പലരും സൗന്ദര്യം നിലനിർത്തുന്നതിനായി കെമിക്കലുകൾ അടങ്ങിയ എളുപ്പവഴികളാണ് സ്വീകരിക്കുന്നത്. ഇതിൽ ചിലതൊക്കെ വിജയം കാണുമെങ്കിലും മിക്കതും പ്രതീക്ഷിച്ച ഫലം കിട്ടാതെ പോകുന്നവയായിരുക്കും.
എന്നാൽ, ആഴ്‌ചയിൽ വെറും 20 മിനിട്ടുകൊണ്ട് നിങ്ങളുടെ ചർമത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റി തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു മാർഗമുണ്ട്. അധികം പണമോ സമയമോ ചെലവഴിക്കാതെയുള്ള ഈ പാക്ക് തയ്യാറാക്കുന്നതിന് അടുക്കളയിലുള്ള സാധനങ്ങൾ മാത്രം മതി. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം - ഒരു ഗ്ലാസ്
ഫ്ലാക്‌സീഡ് - 2 സ്‌പൂൺ
ശർക്കര - 1 സ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ ഫ്ലാക്‌സീഡ് ഇട്ട് തിളപ്പിച്ച് അരിച്ചെടുക്കുക. ഇതിലേക്ക് ശർക്കര ചേർത്ത് നന്നായി യോജിപ്പിക്കണം. തണുക്കുമ്പോൾ ഇത് ജെൽ പരുവത്തിലാകും.
ഉപയോഗിക്കേണ്ട വിധം
ഈ പാക്ക് ആഴ്‌ചയിൽ ഒരു ദിവസം ഉപയോഗിച്ചാൽ മതി. രാത്രി ഉപയോഗിക്കുന്നതാണ് നല്ലത്. നന്നായി കഴുകി വൃത്തിയാക്കിയ മുഖത്തേക്ക് ഈ പാക്ക് പുരട്ടി ഉണങ്ങുമ്പോൾ കഴുകി കളയാവുന്നതാണ്.