cardboard

അതികഠിനമായ വേനൽക്കാലത്തിലൂടെയാണ് കേരളത്തിലെ ജനങ്ങൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കൊടും ചൂടിൽ പുറത്തിറങ്ങാനോ വീടിനുള്ളിൽ ഇരിക്കാനോ കഴിയാത്ത അവസ്ഥയാണ് ഓരോരുത്തരും അനുഭവിക്കുന്നത്. അമിതമായ വൈദ്യുതി ബില്ലും വൈദ്യുതി ക്ഷാമവും കാരണം എപ്പോഴും എസി ഉപയോഗിക്കാനും കഴിയില്ല.

മാത്രമല്ല, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം എസി വാങ്ങുക എന്നത് വലിയ ചെലവ് തന്നെയാണ്. എന്നാൽ, ഇതിനെല്ലാം ഒരു പരിഹാരമുണ്ട്. നിങ്ങളുടെ വീട് തണുപ്പിക്കാൻ വെറുതേ കളയുന്ന കുറച്ച് കാർഡ്‌ബോർഡുകൾ മാത്രം മതി. എങ്ങനെയാണ് എസി വച്ചതുപോലെ വീട് തണുപ്പിക്കാം എന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കാർഡ്‌ബോർ‌ഡും വെള്ളവും മാത്രമാണ് ഇതിന് ആവശ്യമായ സാധനങ്ങൾ. വീടിന്റെ ടെറസിൽ നിങ്ങളുടെ മുറിയുടെ ഭാഗത്തിന് മുകളിൽ ഇടാൻ ആവശ്യമായ അളവിൽ വേണം കാർഡ്‌ബോർഡ് എടുക്കാൻ.

ചെയ്യേണ്ട രീതി

വീടിനുള്ളിൽ എവിടെയാണോ തണുപ്പ് വേണ്ടത് ആ ഭാഗത്ത് ടെറസിൽ നിറയെ കാർഡ്‌ബോർഡ് വിരിക്കുക. ശേഷം ഇത് നനയാൽ പാകത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. വൈകിട്ട് വേണം ഇങ്ങനെ ചെയ്യാൻ. രാത്രി നിങ്ങൾ ഫാൻ ഇടുമ്പോൾ മുറിക്കുള്ളിൽ നല്ല രീതിയിലുള്ള തണുപ്പ് ലഭിക്കുന്നതാണ്.