g

ഗാന്ധിനഗർ: ഡൽഹിയിലേതിന് സമാനമായി ഗുജറാത്ത് അഹമ്മദാബാദിലെ സ്കൂളുകൾക്കും ഇ-മെയിൽ ബോംബ് ഭീഷണി. ഏഴ് സ്കൂൾ മേധാവിമാർക്കാണ് സന്ദേശം ലഭിച്ചത്. പൊലീസും ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും സ്കൂളുകളിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായതൊന്നും കണ്ടെത്തിയില്ല.

കഴിഞ്ഞ ബുധനാഴ്ച ഡൽഹിയിലെ 130 സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി മെയിലുകൾ ലഭിച്ചത്. ഡൽഹിയിൽ മെയിലുകൾ അയച്ച റഷ്യൻ ഡൊമെയ്ൻ mail.ru-ൽ നിന്നാണ് ഗുജറാത്തിലെ സ്കൂളുകൾക്കും ഭീഷണി മെയിലുകൾ വന്നത്. ഇത്തരം ഇ-മെയിലുകളുടെ ഡൊമെയ്ൻ ഡാർക്ക് വെബിന്റെ സഹായത്തോടെ രൂപീകരിച്ചതാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിരുന്നു.