sleeping

വീട്, ധനം, കുടുംബം എന്നിങ്ങനെ നമ്മുടെ ജീവിത മേഖലകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നായിയാണ് വാസ്തു ശാസ്ത്രത്തെ കുറിച്ച് പറയുന്നത്. നിസാരമെന്ന് തോന്നുമെങ്കിലും വീട്ടിലെ ഓരോ വസ്‌തുക്കളുടെ സ്ഥാനവും അത് ക്രമീകരിച്ചിരിക്കുന്ന രീതിയും ചെയ്യുന്ന പ്രവൃത്തികളും അവിടെ താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുള്ളത്. സമ്പത്ത് ആകർഷിക്കാൻ കിടപ്പുമുറിയിൽ ചില കാര്യങ്ങൾ ചെയ്താൽ മതി. അവ ഏതെന്ന് നോക്കാം.

നാണയം

കിടപ്പുമുറിയിലെ തലയിണയുടെ അടിയിൽ നാണയം വയ്ക്കുന്നത് വളരെ നല്ലതാണെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നും ഭാഗ്യം ആകർഷിക്കുന്നുവെന്നും പറയപ്പെടുന്നു.

പൂക്കൾ

ഉറങ്ങുന്നതിന് മുൻപ് കിടപ്പുമുറിയിലെ തലയിണയുടെ അടിയിൽ സുഗന്ധമുള്ള പൂക്കൾ വയ്ക്കുക. ദാമ്പത്യ സുഖമുറപ്പ്.

കത്തി

ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കാണുന്നുവെങ്കിൽ തലയിണയുടെ അടിയിൽ കത്തി വച്ച് കിടക്കുന്നത് നല്ലതാണ്. എന്നാൽ കത്തിയുടെ മൂർച്ചയേറിയ ഭാഗം ഒരു തുണി കൊണ്ട് പൊതിഞ്ഞ് വയ്ക്കുക.

വെളുത്തുള്ളി, ഗ്രാമ്പു

കിടക്കുന്നതിന് മുൻപ് വെളുത്തുള്ളിയും ഗ്രാമ്പൂവും തലയിണയുടെ അടിയിൽ സൂക്ഷിക്കുന്നത് വളരെ നല്ലതാണ്.

ഏലക്ക

ഉറങ്ങുന്ന നേരം തലയിണയുടെ അടിയിൽ ഏലക്ക വച്ച് കിടക്കുന്നത് വളരെ നല്ലതാണ്. ഇത് നല്ലപോലെ ഉറങ്ങാൻ സഹായിക്കുന്നു.

പെരുംജീരകം

പെരും ജീരകം തലയ്ക്ക് താഴെ വച്ച് കിടന്നാൽ രാഹു ദോഷം പരിഹരിക്കുമെന്ന് ഒരു വിശ്വാസമുണ്ട്. കൂടാതെ ഇത് സമ്മർദ്ദം ഒഴിവാക്കും.