
പത്താം ക്ളാസ് അടിസ്ഥാന യോഗ്യതയായി കേന്ദ്ര സർക്കാരിന് കീഴിലെ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നു. ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടകയാണ് സ്റ്റാഫ്-കാർ ഡ്രൈവർ തസ‌്തികയിലേക്ക് നിയമനം നടത്തുന്നത്. തപാൽ വകുപ്പിൽ ഈ തസ്‌തികയിലേക്ക് 27 ഒഴിവുകളാണ് ആകെയുള്ളത്. മികച്ച ശമ്പളത്തിൽ ഒരു സർക്കാർ ജോലി ലക്ഷ്യമിടുന്നവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം.
തസ്‌തിക: ഇന്ത്യൻ പോസ്റ്റ് ഓഫീസ് കർണാടകയിൽ സ്റ്റാഫ് -കാർ ഡ്രൈവർ
ഒഴിവുകൾ: 27. ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 മുതൽ 63,200 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: തപാൽ വഴിയും മേയ് 15 വരെ ഓൺലൈനായും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://www.karnatakapost.gov.in/ എന്ന ലിങ്ക് സന്ദർശിക്കുക.
18 വയസ് മുതൽ 27 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗങ്ങൾ എന്നിവയിൽപെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
യോഗ്യത: പത്താംക്ളാസ് പാസാകണം. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾക്കുള്ള സാധുവായ ലൈസൻസ് വേണം. മോട്ടോർ മെക്കാനിസത്തെ കുറിച്ച് അറിവും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും വേണം.
https://www.indiapost.gov.in/VAS/Pages/Recruitment/IP_19042024_MMS_English.pdf എന്ന ലിങ്കിലെ വിജ്ഞാപനം വായിച്ചശേഷം അതിലെ അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്‌ത് മേയ് 15നകം തപാൽ വഴി അയക്കുക. ഫീസടയ്‌ക്കേണ്ടതില്ല.
അയക്കേണ്ട വിലാസം: മാനേജർ, മെയിൽ മോട്ടോർ സർവീസ്, ബംഗളൂരു, പിൻ 560001.